പച്ചക്കറിവിഷം : നമുക്ക് പോരാട്ടം തുടരാം

an online awareness porgramme

പഴങ്ങളും പച്ചക്കറികളും വിഷലിപ്തമാവാനുള്ള കാരണങ്ങള്‍

ഇന്നത്തെ സമൂഹത്തില്‍ ആളുകള്‍ സാധനങ്ങള്‍ സ്വന്തമായ് ഉല്‍പാദിപ്പിക്കുന്നതിനു പകരം വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കേരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇന്ന് കൃഷിക്കും കര്‍ഷകര്‍ക്കും ക്ഷാമം അനുഭവപ്പെടുകയാണ്. പാശ്ചാത്യവല്‍ക്കരണത്തില്‍ മാറുന്ന ജീവിതരീതി കൃഷിയെയും കര്‍ഷകരെയും ഇല്ലാതാക്കുന്നു.

ഇന്ന് മലയാളിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ന്നുകഴിഞ്ഞു, മലയാളി ഭക്ഷിക്കൂന്നത് വിഷമായിത്തീര്‍ന്നു. കേരളത്തില്‍ കൃഷിചെയ്യുന്നവര്‍ ഉണ്ടെങ്കിലും കൃഷിയിലെ പ്രധാന ചേരുവകള്‍ രാസപദാര്‍ത്ഥവും കീടനാശിനിയും ആയിത്തീര്‍ന്നു. ഭക്ഷ്യ സാധനങ്ങള്‍ക്കായ് അന്യസംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കുകയാണ് ഇന്ന് കേരളീയര്‍. പഴങ്ങളിലും പച്ചക്കറികളിലും ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള രാസപദാര്‍ത്ഥങ്ങളും കീടനാശിനികളും ഏതൊക്കെ എന്നു കണ്ടെത്തുക,കീടനാശിനികളുടെയും രാസപദാര്‍ത്ഥങ്ങളുടെയും ദൂഷ്യഫലങ്ങള്‍ കണ്ടെത്തുക, ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ കണ്ടെത്തുക, ഇന്ന് വര്‍ധിച്ചുവരുന്ന കീടനാശിനി ഉപയോഗത്തിന് എതിരെയുള്ള ബോധവല്‍ക്കരണം നല്‍കുകയും പ്രതിവിധി കണ്ടെത്തുകയും, തോടൊപ്പം കീടനാശിനികള്‍ ഭക്ഷണത്തിലൂടെ വലിയ അളവില്‍ ശരീരത്തിലെത്തുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങള്‍.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള കീടനാശിനികളും രാസപദാര്‍ത്ഥങ്ങളും പുതിയ രോഗങ്ങള്‍ വിളിച്ചുവരുത്തുന്നുതായും മരണത്തിന്റെ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.എന്റെ വിഷയത്തെക്കുറിച്ചുള്ള വസ്തുനിഷ്ടമായ അറിവ് നേടാനായി കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ ഫുഡ് കമ്മീഷണര്‍ മിസ്സിസ്സ് ഏലിയാമ്മ.

പി.കെയുമായും കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് കൃഷി ഓഫീസര്‍ മിസിസ്സ് ശബ്നയുമായും ഞാന്‍ അഭിമുഖം നടത്തി. ഈ അഭിമുഖങ്ങള്‍ എന്റെ വിഷയെത്തുക്കുറിച്ചുള്ള വിലയേറിയ അറിവുകള്‍ എനിക്ക് നല്‍കി. കീടനാശിനികളെയും രാസപദാര്‍ഥങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്നെ ഇത് സഹായിച്ചു. അമിതമായ രാസകീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം മൂലവുമല്ലാതെ മറ്റു പല രീതികളിലും ഇന്ന് പഴങ്ങളും പച്ചക്കറികളും വലിയ തോതില്‍ വിഷലിപ്തമാവുന്നുണ്

ജനസംഖ്യ വര്‍ധനവ് മൂലം ഉല്‍പാദനം കൂട്ടേണ്ട അവസ്ഥയില്‍ അമിതമായ് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നത്, പഴങ്ങളും പച്ചക്കറികളും വൃത്തിയില്ലാത്ത രീതിയില്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും, കര്‍ഷകരുടെ അമിതമായ ലാഭക്കൊതി, ആളുകളുടെ മാറുന്ന ജീവിത രീതി, കൃഷിയോടുള്ള ആളുകളുടെ താല്‍പര്യക്കുറവും സമയക്കുറവും, ഭക്ഷ്യ സുരക്ഷാ നിയമങ്ങളെ വേണ്ടത്ര രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതുമെല്ലാം പഴങ്ങളും പച്ചക്കറികളും മലിനമാവാന്‍ കാരണമാവുന്നു. പഴങ്ങളിലും പച്ചക്കറികളിലും അമിതമായ് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നത് മൂലവും അവ മലിനമാവുന്നുണ്ട്. ജനങ്ങളില്‍ ഇതിന്റെ അനന്തരഫലത്തെക്കുറിച്ച് ഒരു ബോധതലം സൃഷ്ടിക്കുക എന്നത് അത്യാവശ്യമാണ്.ഇത്തരത്തിലുള്ള അനാരോഗ്യകരമായ പ്രവര്‍ത്തികള്‍ മൂലം മനുഷ്യര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള അസുഖങ്ങള്‍ പിടിപെടാം .പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ അമിതമായ അളവില്‍ വിഷം എത്തുകയാണ്. അനിയന്ത്രിതമായ രീതിയില്‍ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം തുടരുകയാണെങ്കില്‍ മാനവരാശിയുടെ വലിയ ഒരു വിഭാഗം ജനസംഖ്യ ഇല്ലാതാവും©2015. All Rights reserved by Foodsafety