പച്ചക്കറിവിഷം : നമുക്ക് പോരാട്ടം തുടരാം

an online awareness porgramme

ജൈവവളങ്ങള്‍

 • അമൃതപാനി
 • മീന്‍ അമിനോ ആസിഡ്
 • തിമോര്‍ ലായനി
 • അരപ്പുമോര്
 • വേപ്പിന്‍പിണ്ണാക്ക്- കടലപിണ്ണാക്ക്- ഗോമൂത്രമിശ്രിതം
 • ശീമക്കൊന്ന - ചാണകം സത്ത്
 • സാന്ദ്രീകൃത ദ്രാവകവളം
 • ബീജാമൃതം
 • ജീവാമൃതം
 • പഞ്ചഗവ്യം
 • ദശഗവ്യം
 • പച്ചില വളങ്ങള്‍
 • പച്ചക്കറിവിഷം : നമുക്ക് പോരാട്ടം തുടരാം

  നാം ശ്വസിക്കുന്നത്, നാം കുടിക്കുന്നത് എന്തിന് നാം ഭക്ഷിക്കുന്നത് വരെ ഇന്ന് മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.ജീവന്‍ നിലനിര്‍ത്തുവാനായ് നാം കഴിക്കുന്നതാണ് ഭക്ഷണം. ആരോഗ്യമുള്ള ഭക്ഷണത്തിനു മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. അരോഗദൃഢഗാത്രരായ വ്യക്തികളാണ് രാജ്യത്തിന്റെ സമ്പത്ത്.ആരോഗ്യം നേടിയെടുക്കാന്‍ ശരിയായ ആഹാരരീതി ശീലിക്കണം. മിതമായി ഭക്ഷിക്കുന്നതു പോലെ ഹിതമായും ഭക്ഷിക്കണം.

  LOG IN

  സംഗ്രഹം

  ഇന്നത്തെ സമൂഹത്തില്‍ ആളുകള്‍ സാധനങ്ങള്‍ സ്വന്തമായ് ഉല്‍പാദനം ചെയ്യുന്നതിന് പകരം വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കേരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇന്ന് കൃഷിക്കും കര്‍ഷകര്‍ക്കും ക്ഷാമം അനുഭവപ്പെടുന്നു. പാശ്ചാത്യ വല്‍ക്കരണം കാരണം മാറുന്ന ജീവിതരീതി കൃഷിയെയും കര്‍ഷകരെയും ഇല്ലാതാക്കുന്നു. ഇന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ന്നുകഴിഞ്ഞു, മലയാളി ഭക്ഷിക്കൂന്നത് വിഷമായിത്തീര്‍ന്നു.

  കാരണങ്ങള്‍

  പഴങ്ങളും പച്ചക്കറികളും വൃത്തിയില്ലാത്ത സാഹചര്യത്തില്‍ സൂക്ഷിക്കുന്നതും വൃത്തിയില്ലാത്തരീതിയില്‍ കൈകാര്യം ചെയ്യുന്നതും ഇവ വിഷലിപ്തമാവുന്നതിന് കാരണമാവുന്നു.കേരളം ഒരു ഉപഭോഗ സംസ്ഥാനമാണ്. ആയതുകൊണ്ട് തന്നെ അന്യ സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും നാം ഭക്ഷണത്തിനായ് ആശ്രയിക്കുന്നു. വലിയ തോതില്‍ കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് എത്തുന്ന ഇവ നാം വില കൊടുത്ത് വാങ്ങുന്നു.

  കീടനാശിനി

  കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥമാണ് കീടനാശിനി. അത് ഒരു രാസപദാര്‍ഥമോ, ജൈവകീടനിയന്ത്രണിയോ അല്ലെങ്കില്‍ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ഉപകരണമോ ആവാം.‌ ഇവയുടെ ഉപയോഗം ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും ഒരുപോലെ ദോഷകരമാണ്. കാര്‍ബറില്‍, ക്യുനാള്‍ഫോസ്, കാര്‍ബോസള്‍ഫാന്‍, കാര്‍ടാപ്പ് ഹൈട്രോക്ലോറൈഡ്, എന്നിവ ഉപയോഗ സാധ്യമായ കീടനാശിനികളാണ്.

  കീടനാശിനിയും ഇന്ത്യയും

  കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യം വെച്ച് 1951 മുതല്‍ 1956 വരെ നടത്തിയ ആദ്യ പഞ്ചവത്സര പദ്ധതിയില്‍ കൃഷി ഉല്‍പ്പന്നങ്ങളുടെ അളവ് ഉയര്‍ത്തുവാനായി അന്യ രാജ്യങ്ങളില്‍ നിന്നും കീടനാശിനികള്‍ സ്വീകരിച്ചു. ഈ കീടനാശിനികളുടെയും രാസപദാര്‍ത്ഥങ്ങളുടെയും ഉപയോഗത്തിലൂടെ ആദ്യ പഞ്ചവത്സര പദ്ധതി ലക്ഷ്യത്തിലെത്തി. എന്നാല്‍ അളവ് ഉയര്‍ത്തുക എന്ന ഉദ്ദേശത്തില്‍ ഉല്പന്നങ്ങളുടെ ഗുണമേന്മ മറക്കേണ്ടതായ് വന്നു. ഈ പദ്ധതിക്കു ശേഷം കീടനാശിനികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഉത്പാദകര്‍ക്ക് നല്‍കിയ ലാഭം അത് ഉപേക്ഷിക്കാന്‍ അവരെ തയ്യാറാക്കിയില്ല.... Read more  ©2015. All Rights reserved by Foodsafety